🎉 You earned 10 PAYBO for opening this shared post! Share it yourself to keep earning.
Story
advises
📅 ❤️ 1 likes💬 4 comments🚀 2 times monetized
രണ്ടാഴ്ച മുന്പാണ് പതിനാലുകാരിയുമായി മാതാപിതാക്കൾ മനോരോഗവിദഗ്ധെൻറ അടുത്തെത്തിയത്. സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകൾ. പഠനത്തിൽ വളരെ മിടുക്കിയായിരുന്നു അവൾ. മകളുടെ എന്ത് ആവശ്യങ്ങളും സാധിച്ചുകൊടുത്തിരുന്നു അവർ. പഠനാവശ്യത്തിനായി കംപ്യൂട്ടർ വേണമെന്ന് മകൾ പറഞ്ഞപ്പോൾ ആ അച്ഛനമാർ മറ്റൊന്നും ചിന്തിച്ചില്ല. വില കൂടിയ ലാപ്ടോപ് തന്നെ മകൾക്കു വാങ്ങിക്കൊടുത്തു. അതിനുശേഷം മകൾ എപ്പോഴും കംപ്യൂട്ടറിനു മുന്നിൽത്തന്നെയായിരുന്നു. ജോലി കഴിഞ്ഞെത്തുന്ന മാതാപിതാക്കളോടു സംസാരിക്കാൻ പോലും അവൾക്ക് സമയമില്ലായിരുന്നു.ചോദിക്കുന്പോൾ പ്രോജക്ട് ചെയ്യാനുണ്ട്, അസൈ ൻമെൻറ് എഴുതാനുണ്ട് എന്നൊക്കെ പറയുമായിരുന്നു.
കുറച്ചു നാൾക്കുമുന്പ് അച്ഛനമാർ ജോലി കഴിഞ്ഞെത്തിയിട്ടും മകൾ വീട്ടിൽ വന്നില്ല. സ്കൂളിലും കൂട്ടുകാരികളോടും തിരക്കി. ആർക്കും അറിയില്ല. പിന്നെ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിനൊടുവിൽ ഒരു യുവാവിനൊപ്പം സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്നും പെണ്കുട്ടിയെ പോലീസ് പിടികൂടി.
പോലീസ് ചോദ്യം ചെയ്തപ്പോൾ പെണ്കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ടു മാതാപിതാക്കൾ സ്തബ്ധരായി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചെറുപ്പക്കാരനുമായി എന്നും ചാറ്റ് ചെയ്യുമായിരുന്നു. പിന്നീട് അയാൾ പെണ്കുട്ടിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ രണ്ടുതവണ സ്കൂൾ പരിസരത്തുവച്ചു കണ്ടു. പിന്നെ വിവാഹം കഴിക്കാമെന്ന് അയാൾ വാക്കുകൊടുത്ത പ്രകാരം കുറച്ചു പണവും സ്വർണാഭരണങ്ങളുമായി പെണ്കുട്ടി അയാൾക്കൊപ്പം നാടുവിടാനൊരുങ്ങുന്പോഴായിരുന്നു പോലീസ് പിടിയിലായത്. ഇത് ഒറ്റപ്പെ സംഭവമല്ല. മിസ്ഡ് കോളിലൂടെ പരിചയപ്പെ യുവാവിനൊപ്പം പത്താംക്ലാസുകാരി നാടുവിട്ടു, മൊബൈൽ ഫോണ് പ്രണയം; വിദ്യാർഥികളായ കമിതാക്കൾ ആത്മഹത്യ ചെയ്തു, മൊബൈൽ ഫോണിലൂടെ പരിചയപ്പെ യുവാവിനെത്തേടി പെണ്കുട്ടിയെത്തി... പത്രത്താളുകളിൽ നിരന്തരം വരുന്ന വാർത്തകളിൽ ചിലതാണിത്.
സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ സൗഹൃദ കുരക്കിൽപ്പെട്ടു വീടുവിട്ടിറങ്ങുന്ന പെണ്കുട്ടികളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്പോഴും പെണ്കുട്ടികൾ വീണ്ടുംവീണ്ടും ചതിക്കുഴിയിൽപ്പെടുന്നുവെന്നതാണ് ഞെിക്കുന്ന വസ്തുത. അവബോധമില്ലായ്മയോ അതോ അറിഞ്ഞുകൊണ്ട് പെണ്കുട്ടികൾ ഇതിലേക്ക് ഇറങ്ങിത്തിരിക്കുന്നതോ എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ സൗഹൃദ കുരുക്കിൽപ്പെട്ട് വീടുവിട്ട് ഇറങ്ങിപ്പോകുന്ന പെണ്കുട്ടികളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. പെണ്കുട്ടികൾ സ്വയം വീടുവിട്ട് ഇറങ്ങിപ്പോകുന്ന കേസുകളാണ് ഇതിൽ ഏറെയും. അടുത്തിടെ മലപ്പുറം സ്വദേശിനിയായ വിദ്യാർഥിനി മൊബൈൽഫോണ് വിളിയിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയെ തേടിയെത്തിയിരുന്നു. ഇത്തരത്തിൽ പല ജില്ലകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 40 ശതമാനം വരെ മാത്രമാണ് പെണ്കുട്ടികളെ കണ്ടെത്താൻ കഴിയുന്നത്. ശേഷിക്കുന്നവർ എവിടെ പോയി എന്ന ചോദ്യം അവ്യക്തമായി തുടരുന്നു. കോട്ടയത്തെ ഒരു മനഃശാസ്ത്രജ്ഞെൻറ വാക്കുകൾ കേൾക്കൂ. എല്ലാവർക്കും നല്ലതു മാത്രം പറയാൻ കഴിയുന്ന പെണ്കുട്ടിയായിരുന്നു റിയ (യഥാർഥ പേരല്ല). പന്ത്രണ്ടാം ക്ലാസുവരെ ക്ലാസിൽ ഒന്നാമതായി അവൾ പഠിച്ചു. മറ്റു ചീത്ത കൂട്ടുകെട്ടുകളൊന്നുമില്ല. ടീച്ചർമാർക്കും ബന്ധുക്കൾക്കുമൊക്കെ റിയയെക്കുറിച്ചു നല്ലതു മാത്രമേ പറയാനുള്ളൂ. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കു വാങ്ങിയാണ് അവൾ പാസായതും. ആ സന്തോഷത്തിൽ അച്ഛൻ അവൾക്ക് വില കൂടിയ മൊബൈൽഫോണ് വാങ്ങിക്കൊടുത്തു. നഗരത്തിലെ പ്രമുഖ കോളജിൽ തന്നെ റിയയ്ക്ക് ഡിഗ്രിക്ക് പ്രവേശനം കിട്ടി. പക്ഷേ പഠനത്തിൽ ആദ്യമുണ്ടായിരുന്ന താൽപര്യമൊന്നും പിന്നീട് കണ്ടില്ല. പല ദിവസവും അവൾ ക്ലാസിൽ കയറുന്നില്ലായിരുന്നു. വീട്ടിൽ നിന്ന് സ്ഥിരമായി രാവിലെതന്നെ കോളജിലേക്കു പോകും. പരീക്ഷയ്ക്കിരിക്കാൻ പറ്റാത്ത രീതിയിൽ ഹാജർ കുറഞ്ഞപ്പോഴാണ് വീട്ടുകാർ ഇക്കാര്യം അറിയുന്നതു തന്നെ. ബിസിനസുകാരനായ അച്ഛനും സർക്കാർ ഉദ്യോഗസ്ഥയായ അയും മകളോടു കാര്യം തിരക്കിയപ്പോൾ ആദ്യം അവൾ കയർത്തു. അയെ അടിക്കാൻ കൈ ഉയർത്തി. അതുവരെ കാണാത്ത മകളുടെ മറ്റൊരു മുഖമാണ് അന്നവർ കണ്ടത്. ആരോടും സംസാരിക്കാതെ ഒരു ഭ്രാന്തിയെപ്പോലെ അവൾ കരഞ്ഞു.
അങ്ങനെയാണ് അച്ഛനും അാവനും കൂടി റിയയുമായി സൈക്യാട്രിസ്റ്റിെൻറ അടുത്ത് എത്തിയത്. ഡോക്ടറോടുള്ള സംസാരത്തിൽ മുഴുവൻ അവൾക്ക് ആരോടോ ഉള്ള പകയായിരുന്നു. ചെറുപ്പത്തിൽ തെൻറ ഇഷ്ടങ്ങൾക്കെല്ലാം മാതാപിതാക്കൾ വിലങ്ങു തടിയായിരുന്നുവെന്ന് അവൾ പറഞ്ഞു. മകളുടെ എന്ത് ആവശ്യവും മാതാപിതാക്കൾ നിറവേറ്റിക്കൊടുക്കുമായിരുന്നു. എന്നാൽ അൽപസമയം അവൾക്കൊപ്പമിരിക്കാനോ അവളുടെ വിശേഷങ്ങൾ കേൾക്കാനോ അവർ തയാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് പുതുതായി വാങ്ങിയ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ എത്തിയത്. അവൾ റോംഗ് നന്പർ പറഞ്ഞെങ്കിലും ആ ചെറുപ്പക്കാരൻ ഇരയെ ചൂണ്ടയിടുകയായിരുന്നു. തുടർന്ന് പല ദിവസങ്ങളിലും അയാൾ വിളിച്ചു. ഒടുവിൽ ആ സൗഹൃദം പ്രണയത്തിലേക്കു വഴിമാറി. രാത്രിയും പകലും മണിക്കൂറുകളോളം സംസാരം നീണ്ടു. പലപ്പോഴും ഇരുവരും പുറത്തു കണ്ടുമുാറുണ്ടായിരുന്നു. കാഴ്ചയിൽ സുമുഖനായിരുന്ന യുവാവ് കം്യൂർ എൻജിനിയർ എന്നു പറഞ്ഞാണ് അവളെ പരിചയപ്പെട്ടത്. ഒടുവിൽ അവളുടെ ഫോട്ടോ വേണമെന്നായി ചെറുപ്പക്കാരൻ. പ്രണയിക്കുന്ന ആളായതിനാൽ മറ്റൊന്നും നോക്കാതെ അവൾ ഫോട്ടോ വാട്സ്ആപ്പ് ചെയ്തുകൊടുത്തു. അയാളുടെ ആവശ്യം തീർന്നില്ല. അവളുടെ നഗ്നചിത്രം അയയ്ക്കണമെന്നായിരുന്നു അടുത്ത ആവശ്യം. അവൾ തെൻറ അർദ്ധനഗ്നചിത്രമെടുത്ത് അവനു അയച്ചുകൊടുത്തു. പിന്നെയായിരുന്നു അയാൾ തെൻറ തനിസ്വരൂപം പുറത്തെടുത്തത്. ബ്ലാക്ക്മെയിലിംഗ് ആയിരുന്നു അയാളുടെ ലക്ഷ്യം. പെണ്കുിയുടെ ചിത്രം ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് അയാൾ പല തവണയായി പെണ്കുട്ടിയിൽ നിന്നു പണം കൈക്കലാക്കി. ഒടുവിൽ വലിയ തുക കൊടുക്കാനില്ലാതെ വന്നപ്പോഴാണ് പെണ്കുട്ടി മാനസിക വിഭ്രാന്തി കാട്ടിത്തുടങ്ങിയത്. ഇപ്പോൾ മനഃശാസ്ത്രജ്ഞെൻറ ചികിത്സയിലാണ് ഈ കുട്ടി. കൊച്ചു കുികൾക്കു മൊബൈൽഫോണുകളും കംപ്യൂട്ടറുമൊക്കെ വാങ്ങി നൽകുന്പോൾ അവർ എന്തൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. പതിനെു വയസിനു മുകളിലുള്ള കുട്ടികൾ ആകുന്പോൾ അവർ ആരുമായി ബന്ധപ്പെടുന്നു, എന്തൊക്കെ കാണുന്നുവെന്നു മാതാപിതാക്കൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം. സൈബർ ക്രൈമുകൾ വർധിച്ചുവരുന്ന ഈ കാലഘത്തിൽ ചതിയിൽപ്പെട്ടതിനുശേഷം അതേക്കുറിച്ചോർത്ത് വിലപിച്ചിട്ടു കാര്യമില്ല. മക്കൾക്ക് ഫോണും മറ്റും വാങ്ങിനൽകുന്പോൾ അതിെൻറ ലക്ഷ്യം കൂടി മാതാപിതാക്കൾ ഓർക്കുന്നത് നന്നായിരിക്കും. ഇത്തരം ചതിക്കുഴിയിൽ തങ്ങളുടെ മക്കൾ വീഴാതിരിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുമുണ്ട്. വീട്ടിൽ കുട്ടിയുടെ മനസ് മനസിലാക്കാതെ വരുന്പോഴാണ് അവർ മറ്റു ബാഹ്യശക്തികളെ തേടിപ്പോകുന്നത്. അത്തരക്കാരിൽ യഥാർഥ സ്നേഹത്തിെൻറ പ്രതിഫലനമാണ് ഉണ്ടാകുകയെന്ന കുട്ടികൾ തെറ്റിധരിക്കപ്പെടുന്നു. വാട്സ്ആപ്പിൽ ഫോട്ടോ കൈമാറി ബ്ലാക്ക്മെയിൽ ചെയ്യപ്പെടുന്ന സംഭവങ്ങളും നിത്യസംഭവമാകുകയാണ്. ഇത്തരത്തിലുള്ള കുട്ടികളെ സ്നേഹം ജനിപ്പിച്ച് ആകർഷിക്കാം. ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാം.
കുട്ടികളെ അറിയുക. കുട്ടികളുടെ വികാരങ്ങളും മനോഭാവങ്ങളും സന്തോഷവും സങ്കടവും തിരിച്ചറിയാൻ രക്ഷാകർത്താവിന് കഴിയണം. സന്തോഷങ്ങളിൽ അവർക്കൊപ്പം നിങ്ങളും സന്തോഷിക്കണം. സങ്കടങ്ങളിൽ അവർക്ക് പിന്തുണ നൽകണം. അങ്ങനെയായാൽ ഒരു സഹായം വേണ്ടിവരുന്പോൾ അവർ ആദ്യം ചിന്തിക്കുന്നത് നിങ്ങളെക്കുറിച്ചായിരിക്കും.
കുട്ടിയുടെ വളർച്ചയുടെ ഓരോ ഘത്തിലും അവർക്കൊപ്പം മാതാപിതാക്കളും ഉണ്ടാകണം. അവരുടെ താൽപര്യങ്ങൾ, സുഹൃത്തുക്കൾ, ഒഴിവുനേരങ്ങൾ അവർ എവിടെ ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കണം.
മക്കൾ പറയുന്നതൊക്കെ വാങ്ങിക്കൊടുത്താൽ സ്നേഹമായി എന്നു കരുതുന്ന മാതാപിതാക്കളും വിരളമല്ല. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് ഉണ്ടാകണം. ഇന്ന് സൈബർ സ്പേസ് കൊടുക്കുന്ന സ്വകാര്യത അപാരമാണ്. ഇതു മാതാപിതാക്കൾക്ക് വലിയ വെല്ലുവിളിതന്നെയാണ് ഉയർത്തുന്നതും. ഏറെ അശാന്തമായ അന്തരീക്ഷത്തിലാണ് ഇന്ന് കേരളത്തിലെ ഓരോ അയും കഴിയുന്നത്. മാറിവരുന്ന ജീവിതസാഹചര്യവും യുവത്വം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും, ന്യൂ ജനറേഷൻ ചിന്തകളുമൊക്കെ പ്രതികൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നു. എങ്കിലും കൃത്യമായ പേരൻറിംഗ് ഇല്ലാത്തതാണ് ഇത്തരം അവസ്ഥയിലേക്ക് ഓരോ പെണ്കുട്ടിയെയും തള്ളിവിടുന്നതെന്നാണ് എെൻറ അഭിപ്രായം.
കാണാതാവുന്ന കൊച്ചു പെണ്കുട്ടികൾ, ലൈംഗിക അതിക്രമത്തിന് ഇരയായി ജീവിതം അവസാനിപ്പിക്കുന്നവർ, പ്രേമിച്ച് നാടുവിടുന്ന പ്രായപൂർത്തിയാകാത്തവർ, എന്നിങ്ങനെ വിവിധ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന കുട്ടികൾക്കും മേൽസൂചിപ്പിച്ച സാഹചര്യങ്ങളുടെ പ്രഹരവും ഉണ്ടാകും. പെണ്കുട്ടിയുടെ ഏറ്റവും നല്ല സുഹൃത്തായി മാറാൻ ഓരോ അമ്മയ്ക്കും കഴിയണം. അവരുടെ ചെറിയ മാറ്റങ്ങൾ പോലും സസൂക്ഷ്മം നിരീക്ഷിക്കണം. കംപ്യൂട്ടർ, മൊബൈൽ എന്നിവയുടെ ഉപയോഗത്തിന് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തണം. ഇങ്ങനെ മാറുവാൻ ഓരോ അമ്മമാർക്കും കഴിഞ്ഞാൽ നുടെ പെണ്കുട്ടികൾ സുരക്ഷിതരായിക്കുമെന്നതിൽ സംശയമില്ല. കേരളത്തിൽ പരാതിക്കാരുടെ എണ്ണം കുറവാണ്. കേസും മറ്റുമായി നടക്കാനുള്ള അസൗകര്യം മൂലം പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നതാണ് വാസ്തവം. പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിച്ച് പല കുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്ന സംഭവങ്ങൾ ഇപ്പോൾ കൂടുതലായി നടക്കുന്നുണ്ട്. മിക്കപ്പോഴും രണ്ടുപേരുടെയും സമ്മതത്തോടെ നടക്കുന്ന കാര്യങ്ങൾ പിന്നീട് ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത്തരം ചതിക്കുഴികൾ തിരിച്ചറിയാൻ പെൺകുട്ടികൾക്ക് കഴിയണം. എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊണ്ട് ആരാണെന്നറിയാൻ ആ പതിനാലുകാരി വിളിച്ച നമ്പറിലേക്കു തിരിച്ചു വിളിച്ചു. പ്രതികരണമുണ്ടായില്ല. പിറ്റേന്നും ആ സമയത്ത് മിസ്ഡ് കോളെത്തി. പെൺകുട്ടി വീണ്ടും വിളിച്ചു. ഇത്തവണ ഫോൺ എടുത്തത് ചെറുപ്പക്കാരന്റെ ശബ്ദം തോന്നിക്കുന്ന ഒരാളാണ്. ‘തന്റെ കൂട്ടുകാരൻ തന്ന നമ്പറാണ്. ചിലപ്പോൾ നമ്പർ തെറ്റിയതായിരിക്കും’ എന്ന ക്ഷമാപണം പറഞ്ഞ് അയാൾ ഫോൺ കട്ടുചെയ്തു. പക്ഷേ അത് സൗഹൃദത്തിന്റെ പേരിലുള്ള പുതിയ ചങ്ങലക്കുരുക്കിന്റെ തുടക്കമായിരുന്നു.
പിന്നെ വിദ്യാർഥിനിയുടെ മൊബൈലിലേക്ക് ഫോൺ കോളുകളും വാട്സ്ആപ്പും പറന്നു. അവൾ തിരിച്ചും എസ്എംഎസുകൾ അയച്ചു. ഒരു ദിവസം ക്ലാസ് സമയത്ത് വിദ്യാർഥിനിയുടെ മൊബൈലിലേക്ക് വാട്സ്ആപ്പ് മെസേജ് വന്ന ശബ്ദംകേട്ട് ഫോൺ പിടിച്ചെടുത്തു പരിശോധിച്ച അധ്യാപികയുടെ കണ്ണു തള്ളിപ്പോയി. അർധരാത്രിയിൽ കാമുകൻ പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഇൻബോക്സിൽ നിറഞ്ഞു നിന്നിരുന്നു. സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന് മുമ്പ് ഇതിന്റെ ആവശ്യമുണ്ടോയെന്ന് രക്ഷകർത്താക്കൾ ചിന്തിക്കണം. പല സ്കൂളുകളിലും മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ട്. എങ്കിലും ബാഗിനുള്ളിൽ രഹസ്യമായി മൊബൈൽ ഫോണുകൾ വയ്ക്കുന്ന കുട്ടികളുണ്ട്. ഇത് അധ്യാപകർ നിരീക്ഷിക്കുന്നത് നല്ലതായിരിക്കും.
ഇടവേളകളിൽ കുട്ടികൾ കൂട്ടമായിരുന്നു മൊബൈൽ നോക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അധ്യാപകർ അത് ചോദ്യം ചെയ്യണം. അത്യാവശ ഘട്ടങ്ങളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകേണ്ടി വന്നാൽ കാമറ ഫോണുകൾ വാങ്ങിക്കൊടുക്കരുത്. കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം.
📤 Earn 10 PAYBO for every person who opens your share link
✦ Story behind this post
Amma's weathered hands moved across the loom with practiced grace, creating patterns passed down through generations in our small Tamil Nadu village. When my son wanted to abandon tradition for city life, she simply smiled and invited him to watch.
"Not everything valuable appears in your pocket," she advised gently, pointing to the intricate silk threads. "Some rewards live in recognition, in knowing your ancestors' hands guided yours."
He stayed longer that day, understanding finally. The community gathered to celebrate his renewed commitment, their approval warming him like the afternoon sun. Heritage, he realized, was life's truest treasure.
This post earned its writer real money
PaybookClub pays you for posting, liking, sharing and commenting. No deposit, nothing to buy.